ന്യൂയോര്‍ക്ക്: യു.എസ് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ നിന്ന് ലോക മൂന്നാം നമ്പര്‍ താരം റോജര്‍ ഫെഡറര്‍ പുറത്തായി. ക്വാര്‍ട്ടറില്‍ ബള്‍ഗേറിയയുടെ 78-ാം റാങ്കിലുള്ള ഗ്രിഗോര്‍ ദിമിത്രോവാണ് സ്വിസ് താരത്തെ തോല്‍പ്പിച്ച് സെമിയിലെത്തിയത്. 6-3, 4-6, 6-3, 4-6, 2-6 എന്ന സ്‌കോറിനായിരുന്നു ഫെഡററുടെ തോല്‍വി.

മത്സരത്തിലാകെ 61 പിഴവുകളാണ് ഫെഡറര്‍ വരുത്തിയത്. ദിമിത്രോവാകട്ടെ 41 ഉം. ഇതിനു മുന്‍പ് ഏഴു തവണ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ ഏഴു തവണയും വിജയം ഫെഡറര്‍ക്കായിരുന്നു. ഈ മത്സരത്തിനു മുമ്പ് ഫെഡറര്‍ക്കെതിരേ കളിച്ച 18 സെറ്റുകളില്‍ വെറും രണ്ടെണ്ണത്തില്‍ മാത്രമായിരുന്നു ദിമിത്രോവിന് വിജയിക്കാനായിരുന്നത്.

Content Highlights: US Open Dimitrov Stuns Federer In Five Sets