ന്യൂയോര്‍ക്ക്: യു.എസ് ഓപ്പൺ ടെന്നിസ് ക്വാര്‍ട്ടര്‍ ഫൈനല്‍ വിജയത്തോടെ കലണ്ടര്‍ സ്ലാം എന്ന നേട്ടത്തിലേക്ക് ഒരുപടി കൂടി അടുത്ത് സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ച്. 

ആദ്യ സെറ്റ് നഷ്ടമായ ശേഷം ശക്തമായ തിരിച്ചുവരവിലൂടെ ഇറ്റലിയുടെ മാറ്റിയോ ബെരെറ്റിനിയെ വീഴ്ത്തിയാണ് ജോക്കോ ടൂര്‍ണമെന്റിന്റെ സെമിയിലേക്ക് മുന്നേറിയത്. സ്‌കോര്‍: 5-7, 6-2, 6-2, 6-3.

21-ാം റെക്കോഡ് ഗ്രാന്‍ഡ്സ്ലാം നേട്ടവും കലണ്ടര്‍ സ്ലാം എന്ന റെക്കോഡുമാണ് രണ്ടു ജയങ്ങള്‍ക്കപ്പുറം ജോക്കോയെ കാത്തിരിക്കുന്നത്. 

ഒളിമ്പിക്‌സില്‍ തന്നെ പരാജയപ്പെടുത്തിയ അലക്‌സാണ്ടര്‍ സവരേവാണ് സെമിയില്‍ ജോക്കോയുടെ എതിരാളി.

Content Highlights: US Open 2021 Novak Djokovic reaches semi-finals