ന്യൂയോര്‍ക്ക്: നിലവിലെ വനിതാ ചാമ്പ്യന്‍ നവോമി ഒസാക്കയ്ക്ക് യു.എസ്. ഓപ്പണ്‍ ടെന്നിസ് പ്രീക്വാര്‍ട്ടറില്‍ ഞെട്ടുന്ന തോല്‍വി. സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ബെലിന്‍ഡ ബെന്‍സിച്ചാണ് നേരിട്ടുള്ള സെറ്റുകള്‍ക്ക് ഒസാക്കയെ വീഴ്ത്തിയത്.
ഈ തോല്‍വിയോടെ ലോക ഒന്നാം നമ്പര്‍ സ്ഥാനം ഒസാക്കയ്ക്ക് നഷ്ടമാവും. ഓസ്‌ട്രേലിയയുടെ ആഷ്‌ലി ബാര്‍ട്ടി ഒന്നാം സ്ഥാനത്ത് തിരിച്ചെത്തും.
ഒസാക്കയ്‌ക്കെതിരായ പതിമൂന്നാം സീഡ് ബെന്‍സിച്ചിന്റെ ഈ വര്‍ഷത്തെ മൂന്നാം ജയമാണിത്. നേരത്തെ ഇന്ത്യന്‍ വെല്‍സിലും മാഡ്രിഡിലും ബെന്‍സിച്ച് ഒസാക്കയെ വീഴ്ത്തിയിരുന്നു. യു.എസ്. ഓപ്പണിന്റെ ഒസാക്കയെ ഒന്നാം സെറ്റിലും രണ്ടാം സെറ്റിലെ അഞ്ചാം ഗെയിമിലും ബ്രേക്ക് ചെയ്താണ് പതിമൂന്നാം സീഡായ ബെന്‍സിച്ച് വിജയിച്ചത്. ഡോണ വെകിച്ചാണ് ക്വാര്‍ട്ടറില്‍ ബെന്‍സിച്ചിന്റെ എതിരാളി.
കഴിഞ്ഞ വര്‍ഷം സെറീന വില്ല്യംസിനെ അട്ടിമറിച്ചാണ് ഒസാക്ക തന്റെ കന്നി ഗ്രാന്‍സ്ലാം കിരീടം സ്വന്തമാക്കിയത്. ഇതോടെ ഡബ്ല്യുടിഎ റാങ്കില്‍ ഒന്നാം സ്ഥാനത്തെത്തിയ ഒസാക്ക ജൂണ്‍ വരെ ആ സ്ഥാനം നിലനിര്‍ത്തി. പിന്നീട് സ്ഥാനം ബാര്‍ട്ടിക്ക് കൈമാറേണ്ടിവന്ന ഒഭാക്ക ഈ ജനുവരിയില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നേടിയതോടെയാണ് വീണ്ടും ഒന്നാം സ്ഥാനത്ത് തിരിച്ചെത്തിയത്.
Content Highlights: US Open 2019: Naomi Osaka loses to Belinda Bencic in last 16