ന്യൂയോര്‍ക്ക്: സെറീന വില്ല്യംസിനെ മലര്‍ത്തിയടിച്ച് ജപ്പാനിലേക്ക് ആദ്യ ഗ്രാന്‍സ്ലാം സിംഗിള്‍സ് കിരീടവുമായി പറന്ന് നവോമി ഒസാക്ക. നാടകീയ സംഭവങ്ങള്‍ അരങ്ങേറിയ യുഎസ് ഓപ്പണ്‍ ഫൈനലില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു (6-2,6-4) ഒസാക്കയുടെ ജയം.
വിവാദങ്ങള്‍ക്കൊടുവിലാണ് ഒസാക്കയുടെ കിരീടധാരണം. മത്സരത്തിനിടെ പോയിന്റ് വെട്ടിക്കുറച്ച അമ്പയറോട് തര്‍ക്കിച്ച സെറീന, കോര്‍ട്ടില്‍ മുമ്പെങ്ങുമില്ലാത്ത വിധമുള്ള പെരുമാറ്റമാണ് നടത്തിയത്.
ആര്‍തെര്‍ ആഷെ സ്റ്റേഡിയം പിന്നീട് മുമ്പെങ്ങുമില്ലാത്ത വിധമുള്ള സംഭവങ്ങള്‍ക്കാണ് സാക്ഷിയായത്. അമ്പയറോട് തര്‍ക്കിച്ച സെറീന നിങ്ങള്‍ കള്ളനാണെന്ന് വിരല്‍ചൂണ്ടി സംസാരിച്ചു. രണ്ടാം സെറ്റ് 3-2 എന്ന നിലയില്‍ നില്‍ക്കെ റാക്കറ്റ് കോര്‍ട്ടില്‍ എറിഞ്ഞു പൊട്ടിച്ചതിന് സെറീനയുടെ പോയിന്റ് വെട്ടിക്കുറച്ചതായിരുന്നു പ്രകോപന കാരണം.
കൂവലോടെയാണ് അമ്പയറുടെ നടപടി ആര്‍തര്‍ ആഷെയിലെ 24,000ത്തോളം വരുന്ന കാണികള്‍ ഏറ്റെടുത്തത്. വിവാദങ്ങള്‍ക്കിടെ 6-2,6-4 എന് അനായാസ സ്‌കോറിന് സെറീനയെ വീഴ്ത്തി ഒസാക്ക ചരിത്രത്തിലേക്ക്.
മത്സരത്തിനു ശേഷം അമ്പയറ്ക്ക് കൈ കൊടുക്കാന്‍ പോലും സെറീന നിന്നില്ല. എന്നാല്‍ അവസാന ചടങ്ങില്‍ എതിരാളിയ്ക്ക് പ്രശംസ ചൊരിഞ്ഞു. അവളുടെ ആദ്യ ഗ്രാന്‍സ്ലാം കിരീടമാണിത്, കൂവലോടെയല്ല ആഘോഷിക്കേണ്ടത്. സെറീന കാണികളോടായി പറഞ്ഞു.
ഒരു ഗ്രാന്‍സ്ലാം സിംഗിള്‍സ് കിരീടം നേടുന്ന ആദ്യ ജപ്പാനീസ് താരമായി മാറി ഇതോടെ 20-കാരിയായ നവോമി ഒസാക്ക. 24-ാം ഗ്ലാന്‍സ്ലാം കിരീടം ലക്ഷ്യമിട്ടിറങ്ങിയ സെറീനക്ക് ജയിച്ചിരുന്നെങ്കില്‍ മാര്‍ഗരറ്റ് കോര്‍ട്ടിന്റെ റെക്കോര്‍ഡിനൊപ്പമെത്താനാകുമായിരുന്നു.
The Pride of 🇯🇵!@Naomi_Osaka_ defeats Serena Williams 6-2, 6-4 to become the first Japanese player to win a Grand Slam singles title!#USOpen pic.twitter.com/sNilrZOaNU
— US Open Tennis (@usopen) September 8, 2018