മിയാമി: പരിക്ക് അലട്ടിയിട്ടും ശക്തമായി തിരിച്ചുവന്ന് മിയാമി ഓപ്പണിന്റെ നാലാം റൗണ്ടില്‍ പ്രവേശിച്ച് ലോക രണ്ടാം നമ്പര്‍ താരം ഡാനില്‍ മെദ്വദേവ്. ടൂര്‍ണമെന്റിലെ ടോപ് സീഡായ താരം ഓസ്‌ട്രേലിയയുടെ അലെക്‌സി പോപ്പിറിനിനെ കീഴടക്കി. സ്‌കോര്‍: 7-6, 6-7, 6-4

മൂന്നു സെറ്റുനീണ്ട പോരാട്ടത്തിനൊടുവിലാണ് മെദ്വദേവ് അലെക്‌സിയെ കീഴടക്കിയത്. ലോക റാങ്കിങ്ങില്‍ 86-ാം സ്ഥാനത്തുള്ള അലെക്‌സി രണ്ടാം സെറ്റ് സ്വന്തമാക്കി മെഡ്വദേവിനെ ഞെട്ടിച്ചു. ഇതിനിടെ മെദ്വദേവിന് പരിക്കേറ്റു. മൂന്നാം സെറ്റനിടെയാണ് താരത്തിന് പരിക്കേറ്റത്.

പരിക്ക് വകവെക്കാതെ കളിച്ച താരം മൂന്നാം സെറ്റില്‍ ഫോമിലോക്കുയര്‍ന്നതോടെ മത്സരം സ്വന്തമാക്കി. ഇക്കഴിഞ്ഞ ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ റണ്ണറപ്പായിരുന്നു മെദ്വദേവ്. 

അടുത്ത റൗണ്ടില്‍ മെദ്വദേവ് അമേരിക്കയുടെ ഫ്രാന്‍സെസ് ടിയാഫോയെ നേരിടും. 

Content Highlights: Top-seeded Daniil Medvedev toils into Miami Open fourth round