മിയാമി: ടൂര്‍ണമെന്റിലെ ടോപ് സീഡായ ഡാനില്‍ മെദ്വദേവും ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ചാമ്പ്യന്‍ നവോമി ഒസാക്കയും മിയാമി ഓപ്പണില്‍ നിന്നും പുറത്തായി. ഇരുവരും ക്വാര്‍ട്ടറിലാണ് പുറത്തായത്. 

ലോക രണ്ടാം നമ്പര്‍ താരമായ മെദ്വദേവിനെ സ്‌പെയിനിന്റെ റോബര്‍ട്ടോ ബൗറ്റിസ്റ്റ അഗട്ട് കീഴടക്കി. സ്‌കോര്‍: 6-4, 6-2. ഇക്കഴിഞ്ഞ ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ റണ്ണറപ്പായിരുന്നു മെദ്വദേവ്. ഒന്നു പൊരുതുക പോലും ചെയ്യാതെയാണ് താരം റോബര്‍ട്ടോയ്ക്ക് മുന്നില്‍ കീഴടങ്ങിയത്.

ലോക രണ്ടാം നമ്പര്‍ വനിതാതാരമായ നവോമി ഒസാക്ക ലോക 23-ാം നമ്പര്‍ താരമായ മരിയ സക്കാരിയോടാണ് തോല്‍വി വഴങ്ങിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് താരം തോല്‍വി വഴങ്ങിയത്. സ്‌കോര്‍: 6-0, 6-4. 

സെമി ഫൈനലില്‍ മരിയ ആന്‍ഡ്രീസ്‌ക്യുയെ നേരിടും. മറ്റൊരു സെമിയില്‍ ലോക ഒന്നാം നമ്പര്‍ താരം ആഷ്‌ലി ബാര്‍ട്ടി സ്വിറ്റോലിനയെ നേരിടും.

Content Highlights: Top seed Daniil Medvedev, Naomi Osaka out of Miami Open