മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റിന്റെ ആദ്യ റൗണ്ടില്‍ നിന്നും ഇന്ത്യന്‍ താരം സുമിത് നാഗല്‍ പുറത്തായി. ലിത്വാനിയയുടെ റിക്കാര്‍ഡസ് ബെരാന്‍കിസിനോട് നേരിട്ടുള്ള സെറ്റുകള്‍ക്ക് തോറ്റാണ് സുമിത് പുറത്തായത്. സ്‌കോര്‍: 6-2, 7-5, 6-3.

ലോക 73-ാം റാങ്കുകാരനായ ബെരാന്‍കിസ് അനായാസമാണ് ഇന്ത്യന്‍ താരത്തെ കീഴടക്കിയത്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയാണ് സുമിത് ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ യോഗ്യത നേടിയത്.

രണ്ടാം സെറ്റിലാണ് താരം ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. ഇതോടെ പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ കിരീടപ്രതീക്ഷകള്‍ അവസാനിച്ചു. 

മറ്റൊരു മത്സരത്തില്‍ ലോക രണ്ടാം നമ്പര്‍ താരം റാഫേല്‍ നദാല്‍ രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു. സെര്‍ബിയയുടെ ലാസ്ലോ  യേരെയെയാണ് താരം കീഴടക്കിയത്. സ്‌കോര്‍: 6-3, 6-4, 6-1

Content Highlights: Sumit Nagal suffers first-round loss, bows out of Australian Open