മാഴ്‌സെലി: മാഴ്‌സെലി എ.ടി.പി ടെന്നീസ് ടൂര്‍ണമെന്റില്‍ നിന്നും ലോക അഞ്ചാം നമ്പര്‍ താരമായ സ്റ്റെഫാനോസ് സിറ്റ്‌സിപാസ് പുറത്തായി. മൂന്നാം റൗണ്ടില്‍ 93-ാം റാങ്കുകാരനായ പിയറി ഹ്യൂസാണ് താരത്തെ അട്ടിമറിച്ചത്. 

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സെമിഫൈനലിസ്റ്റായ ഗ്രീക്ക് താരം സിറ്റ്‌സിപാസിനെ മൂന്നു സെറ്റുനീണ്ട പോരാട്ടത്തിനൊടുവിലാണ് ഹ്യൂസ് കീഴടക്കിയത്. സ്‌കോര്‍: 6-7, 6-4, 6-2

ആദ്യ സെറ്റ് നേടിയശേഷം സിറ്റ്‌സിപാസ് കളി മറക്കുകയായിരുന്നു. നാലാം റൗണ്ടില്‍ യൂഗോ ഹുംബെര്‍ട്ടാണ് ഹ്യൂസിന്റെ എതിരാളി. 

മറ്റൊരു മത്സരത്തില്‍ ടൂര്‍ണമെന്റിലെ ടോപ് സീഡും ലോക രണ്ടാം നമ്പര്‍ താരവുമായ ഡാനില്‍ മെദ്വെദേവ് നാലാം റൗണ്ടില്‍ പ്രവേശിച്ചു. ഇറ്റാലിയന്‍ താരമായ ജാനിക്ക് സിന്നറിനെയാണ് താരം കീഴടക്കിയത്. സ്‌കോര്‍: 6-2, 6-4

Content Highlights: Stefanos Tsitsipas Stunned By World No.93 Pierre-Hugues Herbert In Marseille