രുത്തരായ സ്റ്റെഫാനോസ് സിറ്റ്‌സിപാസും നിലവിലെ ചാമ്പ്യന്‍ നവോമി ഒസാക്കയും ലോക രണ്ടാം നമ്പര്‍ താരം ഡാനില്‍ മെദ്വദേവും യു.എസ്. ഓപ്പണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ മൂന്നാം റൗണ്ടില്‍ പ്രവേശിച്ചു. 

വാശിയേറിയ പോരാട്ടത്തില്‍ ഫ്രഞ്ച് താരമായ അഡ്രിയാന്‍ മാന്നറീനോയെയാണ് ഗ്രീക്ക് താരവും മൂന്നാം സീഡുമായ സിറ്റ്‌സിപാസ് കീഴടക്കിയത്. സ്‌കോര്‍: 6-3, 6-4, 6-7, 6-0. ആദ്യ രണ്ട് സെറ്റ് അനായാസം നേടിയ ശേഷം സിറ്റ്‌സിപാസ് മൂന്നാം സെറ്റ് നഷ്ടപ്പെടുത്തി. ഇതോടെ പതിവുപോലെ താരം വാഷ്‌റൂമിലേക്ക് പോയി. എട്ടുമിനിട്ടിലധികം സമയം വാഷ്‌റൂമില്‍ ചെലവഴിച്ച താരം മടങ്ങിയെത്തി നാലാം സെറ്റ് 6-0 ന് സ്വന്തമാക്കി മൂന്നാം റൗണ്ടിലേക്ക് പ്രവേശിച്ചു. ' മത്സരത്തില്‍ നിന്നും ചെറിയൊരു ഇടവേളയെടുക്കുന്നത് എനിക്ക് വലിയ ആശ്വാസം പകരും. പിന്നീട് മികച്ച പ്രകടനം പുറത്തെടുക്കാന്‍ എനിക്ക് സാധിക്കും' - മത്സരശേഷം സിറ്റ്‌സിപാസ് പറഞ്ഞു. 

ലോക രണ്ടാം നമ്പറായ റഷ്യയുടെ ഡാനില്‍ മെദ്വദേവ് ജര്‍മനിയുടെ കോഫറെ കീഴടക്കി. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് താരത്തിന്റെ വിജയം. സ്‌കോര്‍: 6-4, 6-1, 6-2. മൂന്നാം റൗണ്ടില്‍ സ്‌പെയിനിന്റെ പാബ്ലോ അന്‍ഡ്യൂയറാണ് താരത്തിന്റെ എതിരാളി.

നിലവിലെ യു.എസ്.ഓപ്പണ്‍ വനിതാ ചാമ്പ്യനായ ജപ്പാന്റെ നവോമി ഒസാക്കയും മൂന്നാം റൗണ്ടില്‍ പ്രവേശിച്ചു. 23 കാരിയായ ഒസാക്കയ്ക്ക് രണ്ടാം റൗണ്ടില്‍ ബൈ ലഭിച്ചു. മൂന്നാം റൗണ്ടില്‍ കാനഡയുടെ 73-ാം റാങ്കുകാരി ലെയ്‌ല ഫെര്‍ണാണ്ടസാണ് ഒസാക്കയുടെ എതിരാളി. 

2017 യു.എസ്.ഓപ്പണ്‍ വിജയിയായ സ്ലൊവാനി സ്റ്റീഫന്‍സും മൂന്നാം റൗണ്ടില്‍ പ്രവേശിച്ചിട്ടുണ്ട്. സ്ലൊവാനി മൂന്നാം റൗണ്ടില്‍ വിജയിച്ചാല്‍ നാലാം റൗണ്ടില്‍ ഒസാക്കയെയാകും താരം നേരിടുക. ഇവരെക്കൂടാതെ രണ്ട് തവണ ഗ്രാന്‍ഡ്സ്ലാം കിരീടം നേടിയ വിക്ടോറിയ അസരെങ്കയും ഗാര്‍ബൈന്‍ മുഗുരുസയും മൂന്നാം റൗണ്ടിലേക്ക് പ്രവേശിച്ചിട്ടുണ്ട്. അസരെങ്ക ഇറ്റലിയുടെ ജാസ്മിന്‍ പവോലിനിയെയും മുഗുരുസ ആന്‍ഡ്രിയ പെറ്റ്‌കോവിച്ചിനെയും കീഴടക്കി.മൂന്നാം റൗണ്ടില്‍ മുഗുരുസയും അസരെങ്കയും പരസ്പരം ഏറ്റുമുട്ടും. 

Content Highlights: Stefanos Tsitsipas, Medvedev and Osaka advances to third round of US Open