മഡ്രിഡ്: ഒത്തുകളിയെത്തുടര്‍ന്ന് സ്പാനിഷ് ടെന്നീസ് താരം എന്റിക്കെ ലോപ്പസ് പെരെസിന് എട്ടുവര്‍ഷത്തെ വിലക്ക്. 2017-ല്‍ മൂന്നുതവണ ഒത്തുകളി നടത്തിയതിനെത്തുടര്‍ന്നാണ് ടെന്നീസ് ഇന്റഗ്രിറ്റി യൂണിറ്റ് പെരെസിനെ വിലക്കിയത്. ഒപ്പം 25000 ഡോളര്‍ പിഴയും വിധിച്ചിട്ടുണ്ട്.
29-കാരനായ പെരെസ് 2018-ല്‍ ടെന്നീസ് സിംഗിള്‍സ് റാങ്കിങ്ങില്‍ 154-ാം സ്ഥാനത്തും ഡബിള്‍സില്‍ 135-ാം റാങ്കിലും എത്തിയിരുന്നു.
സംശയത്തെത്തുടര്‍ന്ന് 2019 ഡിസംബര്‍ മുതല്‍ താരത്തെ ടെന്നീസ് മത്സരങ്ങളില്‍ നിന്നും സംഘടന മാറ്റിനിര്‍ത്തിയിരുന്നു.
content Highlights: Spanish tennis player Enrique Lopez Perez gets eight-year ban for match fixing