ബ്രാട്ടിസ്ലാവ: സ്ലൊവാക്യന്‍ വനിതാ ടെന്നീസ് താരം ഡാഗ്മാറ ബസ്‌കോവയ്ക്ക് 12 വര്‍ഷം വിലക്ക്. ഒത്തുകളി നടത്തിയതിനെത്തുടര്‍ന്നാണ് താരത്തെ ടെന്നീസ് മത്സരങ്ങളില്‍ നിന്നും വിലക്കിയത്. ടെന്നീസ് ഇന്റഗ്രിറ്റി യൂണിറ്റാണ് ഇക്കാര്യം അറിയിച്ചത്.

2017-ല്‍ അഞ്ചുതവണ ഒത്തുകളി നടത്തിയതിനെത്തുടര്‍ന്നാണ് ബസ്‌കോവയ്ക്ക് വിലക്കേര്‍പ്പെടുത്തിയത്. താരം ഇത് സമ്മതിക്കുകയും ചെയ്തു. വിലക്കിനൊപ്പം 40000 ഡോളര്‍ (ഏകദേശം 29 ലക്ഷം രൂപ) പിഴയും വിധിച്ചിട്ടുണ്ട്.

സ്ലൊവാക്യയ്ക്കായി സിംഗിള്‍സ്, ഡബിള്‍സ്, മിക്‌സഡ് ഡബിള്‍സ് മത്സരങ്ങളില്‍ കളിച്ച താരമാണ് ബസ്‌കോവ. താരം ഈയിടെയാണ് ടെന്നീസ് മത്സരങ്ങളില്‍ നിന്നും അവധിയെടുത്തത്.

Content Highlights: Slovakian tennis player Dagmara Baskova banned for match fixing