പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ ചരിത്രത്തിലെ ആദ്യ രാത്രി മത്സരത്തില്‍ അമേരിക്കയുടെ സെറീന വില്യംസിന് ജയം. റൊമാനിയന്‍ താരം ഇറിന കമേലിയ ബെഗുവിനെയാണ് ആദ്യ റൗണ്ടില്‍ സെറീന പരാജയപ്പെടുത്തിയത്. സ്‌കോര്‍: 7-6 (6), 6-2.

ചരിത്രത്തില്‍ ആദ്യമായി ഈ വര്‍ഷമാണ് സംഘാടകര്‍ ഫ്രഞ്ച് ഓപ്പണില്‍ രാത്രി മത്സരങ്ങള്‍ ഉള്‍പ്പെടുത്തിയത്. വ്യത്യസ്തത കൊണ്ടുവന്ന് ആരാധകരെ ആകര്‍ഷിക്കുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം. എന്നാല്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ ഒഴിഞ്ഞ സ്റ്റേഡിയത്തിലാണ് ആദ്യ രാത്രി മത്സരം അരങ്ങേറിയത്. 

23 തവണ ഗ്രാന്‍ഡ്സ്ലാം വിജയിച്ച സെറീന മൂന്ന് തവണ ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യനായിട്ടുണ്ട്.

Content Highlights: Serena Williams wins first night match in French Open history