ലണ്ടന്‍: മുന്‍ചാമ്പ്യന്‍ സെറീന വില്യംസും ഏഴാം സീഡ് സിമോണ ഹാലെപും വിംബിള്‍ഡണ്‍ ടെന്നീസ് വനിതാ സിംഗിള്‍സ് സെമിയില്‍. അമേരിക്കയുടെതന്നെ അലിസണ്‍ റിസ്‌കെയെ (6-4, 4-6, 6-3) മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തില്‍ തോല്‍പ്പിച്ചാണ് സെറീനയുടെ മുന്നേറ്റം.

ചൈനീസ് താരം ഷുവായി യാങ്ങിനെ (7-6, 6-1) നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് റൊമാനിയയുടെ ഹാലെപ്പിന്റെ സെമി പ്രവേശം.

19-ാം സീഡ് ഇംഗ്ലീഷ് താരം ജോഹന്ന കോന്റയെ തോല്‍പ്പിച്ച് ചെക്ക് താരം ബാര്‍ബറ സ്‌ട്രൈക്കോവയും സെമിയിലെത്തി. 7-6, 6-1-ന് ആയിരുന്നു സ്‌ട്രൈക്കോവയുടെ വിജയം.  സെമിയില്‍ സെറീന വില്ല്യംസും സ്‌ട്രൈക്കോവയും തമ്മിലാകും മത്സരം.

എട്ടാം സീഡ് സ്വിറ്റോലിനയാണ് സെമിയില്‍ സിമോണ ഹാലെപ്പിന്റെ എതിരാളി. കരോളിന മക്കോവയെ തോല്‍പ്പിച്ചാണ് സ്വിറ്റോലിന അവസാന നാലിലെത്തിയത്. സ്‌കോര്‍: 7-5, 6-4.

Content Highlights: Serena Williams Wimbledon 2019 Tennis