റൊളാങ്ങ് ഗാരോസ്:  ലോക ഒന്നാം നമ്പര്‍ താരം നൊവാക്ക് ദ്യോക്കോവിച്ച് ഫ്രഞ്ച് ഓപ്പണ്‍ രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു. തായ് വാന്റെ ലു യെന് ഹുസനെയാണ് ദ്യോക്കോവിച്ച് തകര്‍ത്തത്. സ്‌കോര്‍ 6-4, 6-1, 6-1. കളിയുടെ തുടക്കത്തില്‍ ചെറിയ പിഴവുകള്‍ ദ്യോക്കോവിച്ച് വരുത്തിയെങ്കിലും ലു വിന് ഒരു സെറ്റു പോലും ജയിക്കാനായില്ല.

ദ്യോക്കോവിച്ചിനെ സംബന്ധിച്ച് ഫ്രഞ്ച് ഓപ്പണ്‍ ഇപ്പോഴും കിട്ടാക്കനിയാണ്. 2015 ല്‍ ഫൈനലില്‍ എത്തിയെങ്കിലും ക്ലേ കോര്‍ട്ടില്‍ സ്റ്റാന്‍ വാവ്‌റിങ്കയോട് പരാജയം ഏറ്റുവാങ്ങുകയായിരുന്നു. 

വനിതകളുടെ സിംഗിള്‍സില്‍ ലോക ഒന്നാം നമ്പര്‍ സെറീന വില്ല്യംസ് രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു. സ്ലൊവേനിയയുടെ മാഗ്ദലീന റിബാരിക്കോവയെ വെറും 42 മിനിറ്റ് കൊണ്ടാണ് സെറീന അടിയറവു പറയിപ്പിച്ചത്. സ്‌കോര്‍ 6-2, 6-0. സെറീനക്ക് ഫ്രഞ്ച് ഓപ്പണ്‍ ജയിക്കാനായാല്‍ 22 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളുമായി മുന്‍ ലോക ഒന്നാം നമ്പര്‍ താരം സ്റ്റെഫി ഗ്രാഫിനൊപ്പമെത്താന്‍ സാധിക്കും.