മെല്‍ബണ്‍: നാലുവര്‍ഷമായി 23 എന്ന നമ്പറില്‍ നിശ്ചലമായി കിടക്കുകയാണ് അമേരിക്കന്‍ ടെന്നീസ് താരം സെറീനാ വില്യംസ്. മാര്‍ഗരറ്റ് കോര്‍ട്ടിന്റെ 24 സിംഗിംള്‍സ് ഗ്രാന്റ്സ്ലാം കിരിടമെന്ന നേട്ടത്തിലെത്താന്‍ ഒന്നുകൂടിമതി. 

പക്ഷേ, കരിയറിന്റെ അവസാനമാകുമ്പോഴും ആ നേട്ടം 39 വയസ്സുള്ള സെറീനയില്‍നിന്ന് അകന്നുനില്‍ക്കുന്നു. ഇക്കുറി ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ റെക്കോഡിലെത്തുന്നത് സ്വപ്നം കാണുകയാണ് സെറീന.

എട്ടിനാണ് ഈ സീസണിലെ ആദ്യ ഗ്രാന്റ്സ്ലാമിന് മെല്‍ബണില്‍ തുടക്കമാകുന്നത്. ഓസ്‌ട്രേലിയ സെറീനയുടെ പ്രിയപ്പെട്ട സ്ഥലങ്ങളില്‍ ഒന്നാണ്. 23-ല്‍ ഏഴു കിരീടങ്ങളും സെറീന നേടിയത് ഇവിടെ. 2017-ല്‍ ഇതേ വേദിയില്‍ നേടിയതാണ് ഒടുവിലത്തെ ഗ്രാന്റ്സ്ലാം വിജയം. കുഞ്ഞിനെ ഗര്‍ഭം ധരിച്ചിരിക്കുമ്പോഴായിരുന്നു സെറീന ആ അദ്ഭുതവിജയം നേടിയത്. 

സെറീനയുടെ കരിയറിലാകെ 73 കിരീടങ്ങളുണ്ട്. വര്‍ഷങ്ങളോളം ലോക ഒന്നാം നമ്പര്‍ താരമായിരുന്ന സെറീന നിലവില്‍ ലോക റാങ്കിങ്ങില്‍ 11-ാം സ്ഥാനത്താണ്. 

Content Highlights: Serena Williams need one moe grand slam title to gain record in tennis court