ന്യൂയോര്‍ക്ക്: ലോക എട്ടാം നമ്പര്‍ താരം സെറീന വില്യംസ് യു.എസ് ഓപ്പണ്‍ ടെന്നീസ് ഫൈനലില്‍. സെമിയില്‍ യുക്രൈനിനിന്റെ അഞ്ചാം സീഡ് എലീന സ്വിറ്റൊലീനയെ എതിരില്ലാത്ത രണ്ടു സെറ്റുകള്‍ക്ക് (6-3, 6-1) പരാജയപ്പെടുത്തിയാണ് സെറീനയുടെ സെമി പ്രവേശനം. 

സെറീനയുടെ 33-ാം ഗ്രാന്റ്സ്ലാം ഫൈനലാണിത്. ഫൈനലില്‍ ബിയാന്‍ക ആന്‍ഡ്രീസുവാണ് സെറീനയുടെ എതിരാളി. തുടര്‍ച്ചയായ രണ്ടാം യു.എസ് ഓപ്പണ്‍ ഫൈനലിനാണ് സെറീന ഇറങ്ങുന്നത്. ലക്ഷ്യമിടുന്നത് ഏഴാം കിരീടവും.

അതേസമയം കിരീടം നേടാനായാല്‍ ഏറ്റവും കൂടുതല്‍  ഗ്രാന്റ്സ്ലാം കിരീടങ്ങളെന്ന മാര്‍ഗരറ്റ് കോര്‍ട്ടിന്റെ റെക്കോഡിനൊപ്പമെത്താനും (24) സെറീനയ്ക്കാകും.

Content Highlights: Serena Williams in US Open final beating Elina Svitolina