ന്യൂയോര്‍ക്ക്‌: ഒരു കുഞ്ഞിന് ജന്മം നല്‍കാനുള്ള തയ്യാറെടുപ്പിലാണ് ടെന്നീസ് താരം സെറീന വില്ല്യംസ്. നേരത്തെ ഗര്‍ഭിണിയായുള്ള ഫോട്ടോ ഷൂട്ടിലൂടെ ആരാധകരെ അദ്ഭുതപ്പെടുത്തിയ സെറീന ഇപ്പോള്‍ ബേബി ഷവറിലൂടെയും താരമായിരിക്കുകയാണ്. ബേബി ഷവര്‍ പരിപാടിയില്‍ അമ്മയ്ക്കും കുഞ്ഞിനും സമ്മാനങ്ങളുമായി നിരവധി പേരാണ് എത്തിയത്.

താരങ്ങള്‍ നിറഞ്ഞ പരിപാടിയില്‍ സെറീനയുടെ സഹോദരിയും ടെന്നീസ് താരവുമായ വീനസ് വില്ല്യംസ്, ഗായികയായ സിയാറ, ലാലാ അന്തോണി, കെല്ലി റൗളണ്ട്, നടി എവ ലൊങ്കോറിയ എന്നിങ്ങനെ നിരവധി പ്രശസ്തര്‍ പങ്കെടുത്തു. 

വ്യത്യസ്ത തീമിലായിരുന്നു പരിപാടി. 1950 കാലഘട്ടത്തെ ഓര്‍മിപ്പിക്കുന്ന തരത്തിലുള്ള തീമിലാണ് വെസ്റ്റ് പാം ബീച്ചില്‍ പരിപാടി സംഘടിപ്പിച്ചത്. അതിഥികളെല്ലാം 1950കളെ ഓര്‍മിപ്പിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ അണിഞ്ഞെത്തി. ചിത്രങ്ങള്‍ സെറീന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കുകയും ചെയ്തു. മഞ്ഞ സ്‌കേര്‍ട്ടും കറുപ്പ് ടോപ്പും ഷൂവുമായിരുന്നു സെറീനയുടെ വേഷം. 

Serena Williams

serena willaims