ഒര്‍ലന്‍ഡോ: ഇന്ത്യയുടെ ഒന്നാം നമ്പര്‍ ടെന്നീസ് താരം പ്രജ്‌നേഷ് ഗുണേശ്വരന് ഒര്‍ലന്‍ഡോ ഓപ്പണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ തോല്‍വി. അമേരിക്കയുടെ ബ്രാന്റണ്‍ നകാഷിമയോടാണ് പ്രജ്‌നേഷ് തോല്‍വി വഴങ്ങിയത്. സ്‌കോര്‍: 3-6, 4-6

തുടര്‍ച്ചയായി രണ്ടാമത്തെ ടൂര്‍ണമെന്റ് ഫൈനലിലാണ് പ്രജ്‌നേഷ് തോറ്റ് പുറത്താകുന്നത്. കഴിഞ്ഞയാഴ്ച അവസാനിച്ച ക്യാരി ചലഞ്ചര്‍ കപ്പിന്റെ ഫൈനലിലും താരം പുറത്തായിരുന്നു. 

തോറ്റെങ്കിലും ലോകറാങ്കിങ്ങില്‍ മുന്നിലേക്കെത്താന്‍ പ്രജ്‌നേഷിന് കഴിഞ്ഞു. ടൂര്‍ണമെന്റ് തുടങ്ങുമ്പോള്‍ 137-ാം സ്ഥാനത്തായിരുന്ന താരം ഇപ്പോള്‍ 128-ാം സ്ഥാനത്തെത്തി. 

Content Highlights: Second straight runner-up finish for Prajnesh following final defeat in Orlando