ദോഹ: ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ടെന്നീസ് കോര്‍ട്ടിലേക്ക് തിരിച്ചെത്തി സാനിയ മിര്‍സ. ഖത്തര്‍ ഓപ്പണിലൂടെയാണ് സാനിയയുടെ തിരിച്ചുവരവ്. വനിതാ ഡബിള്‍സില്‍ സ്ലൊവേനിയയുടെ ആന്‍ഡ്രിയ ക്ലെപാക്കിനൊപ്പം മത്സരത്തിനിറങ്ങിയ സാനിയ ഖത്തര്‍ ഓപ്പണിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു.

യുക്രൈയ്‌നിന്റെ നാദിയ കിച്ചെനോക്ക്-ല്യുഡ്‌മൈല കിച്ചെനോക്ക് സഖ്യത്തെയാണ് സാനിയയും ആന്‍ഡ്രിയയും ചേര്‍ന്ന് കീഴടക്കിയത്. സ്‌കോര്‍: 6-4, 6-7 (5), 10-5. കഴിഞ്ഞ വര്‍ഷം ഖത്തര്‍ ഓപ്പണില്‍ തന്നെയാണ് താരം അവസാനമായി കളിച്ചത്. 

ഈ വര്‍ഷം ജനുവരിയില്‍ സാനിയയ്ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. അതില്‍ നിന്നും പെട്ടന്ന് മോചിതയാകാനും താരത്തിന് കഴിഞ്ഞു. 2016 ന് ശേഷം കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനായി ടെന്നീസ് കോർട്ടിൽ നിന്നും വിട്ടുനിന്ന സാനിയ കഴിഞ്ഞ വര്‍ഷമാണ് മത്സരത്തിലേക്ക് തിരിച്ചെത്തിയത്. 

Content Highlights: Sania Mirza makes winning return to WTA circuit in Qatar Open