മുംബൈ: ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയ്ക്ക് പരിക്ക്. കാല്‍മുട്ടിന് പരിക്കേറ്റ സാനിയക്ക് ശസ്ത്രക്രിയ വേണ്ടി വന്നേക്കും. രണ്ടാഴ്ച്ചത്തോളം വിശ്രമിക്കാന്‍ ഡോക്ടര്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അതിനുശേഷം ശസ്ത്രക്രിയയുടെ കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും സാനിയ വ്യക്തമാക്കി.പരിക്കേറ്റെങ്കിലും ഈ വര്‍ഷം സന്തോഷം നിറഞ്ഞതായിരുന്നുവെന്നും സാനിയ പറഞ്ഞു.

ഒന്നാം റാങ്കുമായാണ് സാനിയ ഈ വര്‍ഷം തുടങ്ങിയത്. പക്ഷേ സീസണ്‍ അവസാനിക്കുമ്പോള്‍ ഒമ്പതാം റാങ്കിലാണ് ഇന്ത്യന്‍ താരം. ആദ്യ പത്തിനുള്ളില്‍ നിന്ന് താഴോട്ട് പോയില്ലല്ലോ എന്നതാണ് തന്നെ ഇപ്പോള്‍ സന്തോഷിപ്പിക്കുന്നതെന്നും സാനിയ പറയുന്നു.

അതേസമയം പുരുഷതാരം യുകി ഭാംബ്രിയും പരിക്കിന്റെ പിടിയിലാണ്. ഭാംബ്രി തിരിച്ചുവരുമെന്നും രാംകുമാര്‍ രാമനാഥന്‍ ആദ്യ 100 റാങ്കിനുള്ളില്‍ ഇടംപിടിച്ചതില്‍ സന്തോഷമുണ്ടെന്നും മഹേഷ് ഭൂപതി വ്യക്തമാക്കി. ഇന്ത്യയുടെ ഡേവിസ് കപ്പ് നോണ്‍ പ്ലെയിങ് ക്യാപ്റ്റനാണിപ്പോള്‍ ഭൂപതി.