ഖത്തര്‍: മികച്ച ഫോം തുടരുന്ന ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ ഖത്തര്‍ ഓപ്പണിന്റെ വനിതാ ഡബിള്‍സ് സെമി ഫൈനലില്‍ പ്രവേശിച്ചു. 

സ്ലൊവേനിയയുടെ ആന്‍ഡ്രിയ ക്ലെപാക്കുമായി സഖ്യം ചേര്‍ന്ന സാനിയ ക്വാര്‍ട്ടറില്‍ അന്ന ബ്ലിന്‍കോവ-ഗബ്രിയേല ഡബ്രോവ്‌സകി സഖ്യത്തെ കീഴടക്കി. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സാനിയ-ആന്‍ഡ്രിയ സഖ്യത്തിന്റെ വിജയം. സ്‌കോര്‍: 6-2, 6-0

ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സാനിയ ടെന്നീസ് കോര്‍ട്ടിലേക്ക് തിരിച്ചെത്തുന്നത്. തകര്‍പ്പന്‍ ഫോമിലാണ് താരം കളിക്കുന്നത്. കരിയറില്‍ ആദ്യമായാണ് സാനിയ ആന്‍ഡ്രിയ ക്ലെപാക്കുമായി സഖ്യം ചേരുന്നത്. നേരത്തേ പ്രീ ക്വാര്‍ട്ടറില്‍ സാനിയ-ആന്‍ഡ്രിയ സഖ്യം യുക്രെയ്‌നിന്റെ കിച്ചനോക്ക് സഖ്യത്തെ പരാജയപ്പെടുത്തിയിരുന്നു.

Content Highlights: Sania Mirza, Andreja Klepac advance into semi-finals of Qatar Total Open 2021