മഡ്രിഡ്: 2021 ഡേവിസ് കപ്പ് ടെന്നീസ് കിരീടം സ്വന്തമാക്കി റഷ്യ. ഫൈനലില്‍ കരുത്തരായ ക്രൊയേഷ്യയെ മറികടന്നാണ് റഷ്യ കിരീടത്തില്‍ മുത്തമിട്ടത്. റഷ്യ നേടുന്ന മൂന്നാം ഡേവിസ് കപ്പ് കിരീടമാണിത്. 

റഷ്യയ്ക്ക് വേണ്ടി ലോക രണ്ടാം നമ്പര്‍ താരമായ ഡാനില്‍ മെദ്വെദേവും ആന്ദ്രെ റുബലേവും തിളങ്ങിയതോടെ 2-0 എന്ന സ്‌കോറിന് ക്രൊയേഷ്യ പരാജയപ്പെട്ടു. 

ആദ്യ മത്സരത്തില്‍ റഷ്യയുടെ ആന്ദ്ര റുബലേവ് ബോര്‍ണ ഗോജോയെ പരാജയപ്പെടുത്തി. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് റുബലേവിന്റെ വിജയം. സ്‌കോര്‍: 6-4, 7-5

രണ്ടാം മത്സരത്തില്‍ മെദ്വെദേവ് മരിയന്‍ സിലിച്ചിനെ കീഴടക്കി. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് താരത്തിന്റെ വിജയം. സ്‌കോര്‍: 7-6, 6-2. ഇതോടെ റഷ്യ കിരീടമുറപ്പിച്ചു. കഴിഞ്ഞ അഞ്ചുവര്‍ഷങ്ങള്‍ക്കുള്ളില്‍ മൂന്ന് തവണയാണ് ക്രൊയേഷ്യ ഫൈനലിലെത്തിയത്. ഇതിനുമുന്‍ 2002, 2006 വര്‍ഷങ്ങളിലാണ് റഷ്യ ഡേവിസ് കപ്പ് സ്വന്തമാക്കിയത്. 

Content Highlights: Russia beat Croatia to lift Davis Cup title for third time