കേപ്ടൗണ്‍: കൂടുതല്‍ കാണികള്‍ ഗാലറിയിലെത്തിയതിന്റെ പേരില്‍ റെക്കോഡിട്ട പ്രദര്‍ശന ടെന്നീസ് മത്സരത്തില്‍ റാഫേല്‍ നഡാലിനെതിരേ റോജര്‍ ഫെഡറര്‍ക്ക് ജയം. ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണിലെ ഒരു ഫുട്‌ബോള്‍ സ്‌റ്റേഡിയത്തിലായിരുന്നു ഇരുവരും തമ്മിലുള്ള മത്സരം.

6-4, 3-6, 6-3 എന്ന സ്‌കോറിനാണ് സ്വിറ്റ്‌സര്‍ലന്‍ഡ് താരം ഫെഡററിന്റെ ജയം.  

51954 പേരാണ് ഇരുവരും തമ്മിലുള്ള പോരാട്ടം കാണാനെത്തിയത്. ഏറ്റവും കൂടുതല്‍ പേര്‍ നേരിട്ട കണ്ട ടെന്നീസ് മത്സരമെന്ന റെക്കോഡും സ്വന്തമാക്കി. തെക്കേ ആഫ്രിക്കയില്‍ കുട്ടികളുടെ പഠനത്തിന് പണം കണ്ടെത്താന്‍ വേണ്ടി റോജര്‍ ഫെഡറര്‍ ഫൗണ്ടേഷനാണ് മത്സരം സംഘടിപ്പിച്ചത്. 25 കോടി രൂപയോളം മത്സരത്തില്‍ നിന്ന് സ്വരൂപിച്ചു. 

Content Highlights: Roger Federer tops Rafael Nadal in South Africa exhibition match