സ്‌ട്രേലിയന്‍ ഓപ്പണ്‍ പുരുഷ സിംഗില്‍സ് ഫൈനലില്‍ റോജര്‍ ഫെഡററും റാഫേല്‍ നഡാലും ഏറ്റുമുട്ടും. വെള്ളിയാഴ്ച നടന്ന സെമിഫൈനലില്‍ ബല്‍ഗേറിയന്‍ താരം ഗ്രിഗര്‍ ദിമിത്രോവിനെ തോല്‍പ്പിച്ചാണ് നഡാല്‍ ഫൈനലില്‍ പ്രവേശിച്ചത്. സ്‌കോര്‍-6-4, 5-7, 7-6, 6-7, 6-4. 

2014 ലെ ഫ്രഞ്ച് ഓപ്പണ്‍ വിജയത്തിന് ശേഷം ആദ്യമായിട്ടാണ് നഡാല്‍ ഒരു ഗ്രാന്റ് സ്ലാം ഫൈനലില്‍ പ്രവേശിക്കുന്നത്. കുറച്ചു കാലങ്ങളായി പരിക്കിന്റെ പിടിയിലായിരുന്നതിനാല്‍ നഡാലിന് മികച്ച പ്രകടനങ്ങളൊന്നും പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ല. 

തന്റെ പതിനെട്ടാം ഗ്രാന്റ് സ്ലാം കിരീടം ലക്ഷ്യമിട്ടാണ് ഫെഡറര്‍ കളിക്കളത്തിലേക്കിറങ്ങുന്നത്. സെമി ഫൈനലില്‍ സ്വന്തം നാട്ടുകാരനായ സ്റ്റാന്‍ വാവ്‌റിങ്കയെയാണ് ഫെഡറല്‍ പരാജയപ്പെടുത്തിയത്. 

വനിതാ സിംഗിള്‍സില്‍ അമേരിക്കന്‍ സഹോദരിമാരായ സെറീന വില്ല്യംസും വീനസ് വില്ല്യംസും ഏറ്റുമുട്ടും.