പെര്‍ത്ത്: ടെന്നീസ് ആരാധകര്‍ക്ക് അതൊരു അദ്ഭുതക്കാഴ്ച തന്നെയായിരുന്നു. ടെന്നീസിലെ രാജാവ് റോജര്‍ ഫെഡററും റാണി സെറീന വില്ല്യംസും നേര്‍ക്കുനേര്‍ വരുന്ന കാഴ്ച്ച. ഹോപ്മാന്‍ കപ്പിലെ മിക്‌സഡ് ഡബിള്‍സ്‌ മത്സരത്തിലാണ് ഇരുവരും ആദ്യമായി മുഖാമുഖം വന്നത്. ചരിത്രമായി മാറിയ ആ മത്സരത്തില്‍ വിജയം ഫെഡറര്‍ക്കൊപ്പം നിന്നു.

ബെലിന്ദ ബെന്‍സിച്ചിക്കിനൊപ്പമാണ് ഫെഡറര്‍ റാക്കറ്റേന്തിയത്. സെറീനയുടെ പങ്കാളി ഫ്രാന്‍സിസ് ടിയാഫെ ആയിരുന്നു. ആദ്യ രണ്ട് സെറ്റില്‍ തന്നെ ഫെഡര്‍-ബെലിന്ദ സഖ്യം വിജയം കണ്ടു. സ്‌കോര്‍: 4-2, 4-3 (5-3). ഇതോടെ റൗണ്ട് റോബിനില്‍ യു.എസ്.എയ്‌ക്കെതിരേ 2-1ന് സ്വിറ്റ്‌സര്‍ലന്‍ഡ് വിജയം കണ്ടു.

എന്നാല്‍ ഈ മത്സരത്തേക്കാളും ആരാധകരെ ആകര്‍ഷിച്ചത് മത്സരശേഷം നടന്ന സംഭവങ്ങളാണ്. ഫെഡററും സെറീനയുടെ ഒരുമിച്ച സെല്‍ഫിയെടുത്തു. ഫെഡറര്‍ സെല്‍ഫി സ്റ്റിക്കെടുത്തപ്പോള്‍ സെറീന ചിരിച്ച് പോസ് ചെയ്തു. ഈ സെല്‍ഫി ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു. 

Content Higlights: Roger Federer beats Serena Williams in battle of the tennis legends