മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസിലെ ജേതാക്കളെ ഇത്തവണ കാത്തിരിക്കുന്നത് വമ്പന്‍ തുക. ടൂര്‍ണമെന്റിന് ആകെ 505 കോടി രൂപയാണ് സമ്മാനമായി പ്രഖ്യാപിച്ചിട്ടുള്ളത്.

പുരുഷ, വനിതാ സിംഗിള്‍സിലെ വിജയികള്‍ക്ക് 29 കോടി രൂപ വീതം ലഭിക്കും. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 13.6 ശതമാനം സമ്മാനത്തുക വര്‍ധിച്ചു. ക്വാളിഫയിങ് റൗണ്ടിലും പ്രധാന റൗണ്ടിലും സമ്മാനത്തുക വര്‍ധിച്ചിട്ടുണ്ട്.

ജനുവരി 20 മുതല്‍ ഫെബ്രുവരി രണ്ട് വരെയാണ് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍. പുരുഷ സിംഗിള്‍സില്‍ നൊവാക് ജോക്കോവിച്ചും വനിതാ സിംഗിള്‍സില്‍ നവോമി ഒസാക്കയുമാണ് നിലവിലെ ചാമ്പ്യന്‍മാര്‍.

Content Highlights: Record prize money for 2020 Australian Open, Mathrubhumi Sports