അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയയില്‍ നടക്കുന്ന അഡ്‌ലെയ്ഡ് ഓപ്പണ്‍ എ.ടി.പി 250 ടെന്നീസ് ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടറില്‍ പ്രവേശിച്ച് ഇന്ത്യയുടെ രാംകുമാര്‍ രാമനാഥന്‍-രോഹന്‍ ബൊപ്പണ്ണ സഖ്യം. പുരുഷ വിഭാഗം ഡബിള്‍സ് പ്രീ ക്വാര്‍ട്ടറില്‍ അമേരിക്കയുടെ നഥാനിയേല്‍ ലാമന്‍സ്-ജാക്‌സണ്‍ വിത്രോ സഖ്യത്തെ തകര്‍ത്താണ് ഇന്ത്യന്‍ ടീം ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. 

മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് ബൊപ്പണ്ണ-രാംകുമാര്‍ സഖ്യം വിജയംനേടിയത്. സ്‌കോര്‍: 6-7, 7-6, 10-4. അവസാന സെറ്റ് ടൈ ബ്രേക്കര്‍വരെ നീണ്ടു. 

ടൂര്‍ണമെന്റിലെ എട്ടാം സീഡായ അമേരിക്കന്‍ സഖ്യത്തെ ബൊപ്പണ്ണ-രാംകുമാര്‍ സഖ്യം അട്ടിമറിക്കുകയായിരുന്നു. ഇതാദ്യമായാണ് ബൊപ്പണ്ണയും രാംകുമാറും പുരുഷ ഡബിള്‍സില്‍ ഒന്നിക്കുന്നത്. 

ഓസ്‌ട്രേലിയന്‍ ഓപ്പണിന് മുന്നോടിയായാണ് അഡ്‌ലെയ്ഡ് ഓപ്പണ്‍ നടക്കുന്നത്. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ജനുവരി 17 നാണ് ആരംഭിക്കുന്നത്. 

Content Highlights: Ramkumar Ramanathan, Rohan Bopanna Enter Quarterfinals In Adelaide