പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കുന്ന റോളണ്ട് ഗാരോസ് സ്‌റ്റേഡിയം കോംപ്ലക്‌സില്‍ സ്‌പെയ്‌നിന്റെ ലോക മൂന്നാം നമ്പര്‍ താരം റാഫേല്‍ നദാലിന്റെ പ്രതിമ സ്ഥാപിച്ചു.

കളിമണ്‍ കോര്‍ട്ടിലെ രാജാവ് എന്നറിയപ്പെടുന്ന നദാല്‍ 13 തവണ ഫ്രഞ്ച് ഓപ്പണില്‍ ജേതാവായ താരമാണ്. 

വ്യാഴാഴ്ച നദാലിനൊപ്പം ഫ്രഞ്ച് ടെന്നീസ് ഫെഡറേഷന്‍ പ്രസിഡന്റ് ഗില്ലെസ് മോര്‍ട്ടണ്‍, ടൂര്‍ണമെന്റ് ഡയറക്ടര്‍ ഗൈ ഫൊര്‍ഗറ്റ്, ശില്‍പി ജോര്‍ഡി ഡയസ് ഫെര്‍മാണ്ടസ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിമ അനാച്ഛാദനം ചെയ്തത്. സ്റ്റേഡിയത്തിന്റെ പ്രവേശന കവാടത്തിന് തൊട്ടടുത്തായിട്ടാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. 

Rafael Nadal Statue Revealed At Roland Garros

സ്റ്റീലില്‍ നിര്‍മിച്ചിരിക്കുന്ന പ്രതിമയ്ക്ക് മൂന്നു മീറ്റര്‍ ഉയരമുണ്ട്.

Content Highlights: Rafael Nadal Statue Revealed At Roland Garros