റോട്ടര്‍ഡാം: സ്‌പെയിനിന്റെ ലോക രണ്ടാം നമ്പര്‍ ടെന്നീസ് താരം റാഫേല്‍ നദാല്‍ അടുത്ത ആഴ്ച നടക്കാനിരിക്കുന്ന റോട്ടര്‍ഡാം ഓപ്പണ്‍ ടൂര്‍ണമെന്റില്‍ നിന്നും പിന്മാറി. പരിക്കുമൂലമാണ് നദാല്‍ മത്സരത്തില്‍ നിന്നും പിന്മാറിയത്. 

ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ നിന്നും പുറത്തായ നദാല്‍ പിന്നീട് വൈദ്യപരിശോധനയ്ക്ക് വിധേയനായിരുന്നു. പുറംവേദനയെത്തുടര്‍ന്ന് താരം നിലവില്‍ വിശ്രമത്തിലാണ്. അടുത്തമാസം നടക്കുന്ന എ.ടി.പി കപ്പിലും നദാല്‍ മത്സരിച്ചേക്കില്ല.

2009 ന് ശേഷം നദാല്‍ റോട്ടര്‍ഡാം ഓപ്പണില്‍ കളിച്ചിട്ടില്ല. നദാല്‍ പിന്മാറിയതിനാല്‍ മൂന്നാം സീഡായ ഡാനില്‍ മെദ്വെദേവ് ടൂര്‍ണമെന്റിലെ ടോപ്പ് സീഡാകും. മാര്‍ച്ച് ഒന്നുമുതല്‍ ഏഴുവരെയാണ് മത്സരങ്ങള്‍ നടക്കുക. 

കഴിഞ്ഞയാഴ്ച്ച ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ക്വാര്‍ട്ടര്‍ഫൈനലില്‍ നദാല്‍ ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്‌സിപാസിനോട് തോറ്റ് പുറത്തായിരുന്നു. 

Content Highlights: Rafael Nadal pulls out of Rotterdam Open with back issue