മെല്‍ബണ്‍: ലോക രണ്ടാം നമ്പര്‍ താരവും ടെന്നീസ് ഇതിഹാസവുമായ സ്‌പെയിനിന്റെ റാഫേല്‍ നദാല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. ഇറ്റാലിയന്‍ താരം ഫാബിയോ ഫോഗ്നിനിയെ നേരിട്ടുള്ള സെറ്റുകളില്‍ കീഴടക്കിയാണ് നദാല്‍ അവസാന എട്ടില്‍ പ്രവേശിച്ചത്. സ്‌കോര്‍: 6-3, 6-4, 6-2

2009ന് ശേഷം ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ മുത്തമിടാന്‍ നദാലിന് സാധിച്ചിട്ടില്ല. ഇത് 13-ാം തവണയാണ് നദാല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിക്കുന്നത്. റോജര്‍ ഫെഡറര്‍ (15), ജോണ്‍ ന്യൂകോംബ് (140) എന്നിവരാണ് മുന്‍പ് ഈ നേട്ടം കൈവരിച്ചവര്‍. 

നദാലിന്റെ കരിയറിലെ 43-ാം ഗ്രാന്‍ഡ്സ്ലാം ക്വാര്‍ട്ടര്‍ ഫൈനല്‍ പ്രവേശനമാണിത്. 33 കാരനായ ഫോഗ്നിനിയുമായി ഇതുവരെ 16 തവണ നദാല്‍ ഏറ്റുമുട്ടി. അതില്‍ 12 തവണയും നദാല്‍ തന്നെയാണ് വിജയിച്ചത്. 

ക്വാര്‍ട്ടര്‍ ഫൈനലില്‍ അഞ്ചാം സീഡ് സ്റ്റെഫാനോസ് സിസ്സിപാസോ ഒന്‍പതാം സീഡ് മാറ്റിയോ ബെറെറ്റെനിയോ ആയിരിക്കും നദാലിന്റെ എതിരാളി

Content Highlights: Rafael Nadal beats Fabio Fognini to reach 43rd Slam quarter-final