റോം: ഇറ്റാലിയന്‍ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ അലക്‌സാണ്ടര്‍ സവരേവിനെ തകര്‍ത്ത് ലോക മൂന്നാം നമ്പര്‍ താരം റാഫേല്‍ നദാല്‍ സെമിയില്‍ കടന്നു.

നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു നദാലിന്റെ ജയം. സ്‌കോര്‍: 6-3, 6-4.

ഇതോടെ കഴിഞ്ഞയാഴ്ച മാഡ്രിഡ് ഓപ്പണില്‍ സവരേവിനോട് നേരിട്ട തോല്‍വിക്ക് പകരം ചോദിക്കാനും നദാലിനായി. സവരേവിനോട് ഇതിനു മുമ്പ് ഏറ്റുമുട്ടിയ മൂന്ന് തവണയും നദാലിന് തോല്‍വിയായിരുന്നു ഫലം. 

അമേരിക്കന്‍ താരം റെയ്‌ലി ഒപെല്‍ക്കയാണ് സെമിയില്‍ നദാലിന്റെ എതിരാളി.

Content Highlights: Rafael Nadal beats Alexander Zverev in Italian Open