ഒര്‍ലാന്‍ഡോ: ഇന്ത്യന്‍ ടെന്നീസ് താരം പ്രജ്‌നേഷ് ഗുണേശ്വരന്‍ ഒര്‍ലാന്‍ഡോ ചലഞ്ചര്‍ ടൂര്‍ണമെന്റിന്റെ സെമി ഫൈനലില്‍ പ്രവേശിച്ചു. എതിരാളിയായ കസാഖ്സ്ഥാന്റെ ദിമിത്രി പോപ്‌കോയെയാണ് താരം കീഴടക്കിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് പ്രജ്‌നേഷിന്റെ വിജയം. സ്‌കോര്‍: 6-0, 6-3.

എതിരാളിയെ നിഷ്പ്രഭനാക്കുന്ന പ്രകടനമാണ് പ്രജ്‌നേഷ് പുറത്തെടുത്തത്. ഈ വിജയത്തോടെ ലോക ടെന്നീസ് റാങ്കിങ്ങില്‍ താരം 137-ാം റാങ്കില്‍ നിന്നും 133-ാം സ്ഥാനത്തെത്തി. ഇതോടെ മറ്റൊരു ഇന്ത്യന്‍ താരമായ സുമിത് നാഗലിനെ താരം മറികടന്നു. സുമിത് 136-ാം സ്ഥാനത്താണ്. റാങ്കിങ്ങില്‍ മുന്നേറിയതോടെ ഇന്ത്യന്‍ പുരുഷ ടെന്നീസ് താരങ്ങളുടെ റാങ്കിങ്ങില്‍ ഒന്നാമതെത്താന്‍ പ്രജ്‌നേഷിന് സാധിച്ചു.

സെമി ഫൈനലില്‍ പ്രജ്‌നേഷ് അമേരിക്കന്‍ താരമായ ക്രിസ്റ്റഫര്‍ യുബാങ്ക്‌സിനെ നേരിടും. 

ഈ സീസണില്‍ താരം മികച്ച ഫോമിലാണ്. ഈയിടെ കഴിഞ്ഞ ക്യാരി ചലഞ്ചര്‍ ടൂര്‍ണമെന്റില്‍ പ്രജ്‌നേഷ് ഫൈനലില്‍  പ്രവേശിച്ചിരുന്നു. 

Content Highlights: Prajnesh reaches Orlando Challenger semis, regains India number one spot