ക്യാരി: ഇന്ത്യന്‍ ടെന്നീസ് താരം പ്രജ്‌നേഷ് ഗുണേശ്വരന് എ.ടി.പി ചലഞ്ചര്‍ ടെന്നീസ് ടൂര്‍ണമെന്റ് ഫൈനലില്‍ തോല്‍വി. അമേരിക്കയുടെ ഡെന്നിസ് കുട്‌ലയോടാണ്  പ്രജ്‌നേഷ് തോല്‍ വി വഴങ്ങിയത്. സ്‌കോര്‍: 6-3, 3-6, 0-6. അമേരിക്കയില്‍ വെച്ചാണ് മത്സരം നടന്നത്. 

ആദ്യ സെറ്റ് അനായാസേന നേടിയിട്ടും പിന്നീടുള്ള രണ്ട് സെറ്റുകളില്‍ തോല്‍വി വഴങ്ങുകയായിരുന്നു ടൂര്‍ണമെന്റിലെ നാലാം സീഡായ ഇന്ത്യന്‍ താരം. പോരാട്ടം ഒരു മണിക്കൂര്‍ 33 മിനിട്ട് നീണ്ടു. ടൂര്‍ണമെന്റിലെ രണ്ടാം സീഡാണ് കിരീടം നേടിയ ഡെന്നിസ്.

മുന്‍ ലോക എട്ടാം നമ്പര്‍ താരമായ അമേരിക്കയുടെ ജാക്ക് സോക്കിനെ അട്ടിമറിച്ചാണ് പ്രജ്‌നേഷ് ഫൈനലിലിടം നേടിയത്. പ്രജ്‌നേഷിന്റെ കരിയറിലെ എഴാം ചലഞ്ചര്‍ ഫൈനലാണിത്. 2018-ല്‍ രണ്ടുതവണ താരം കിരീടം സ്വന്തമാക്കി. നിലവില്‍ ലോകറാങ്കിങ്ങില്‍ 146-ാമതാണ് പ്രജ്‌നേഷ്. 

Content Highlights: Prajnesh loses ATP Challenger final in US