മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഗ്രാന്‍സ്ലാം ടെന്നീസിന്റെ യോഗ്യതാ റൗണ്ടില്‍ തോറ്റിട്ടും ഇന്ത്യയുടെ പ്രജ്‌നേഷ് ഗുണേശ്വരന് പ്രധാന റൗണ്ടിലേക്ക് യോഗ്യത. ലാത്വിയയുടെ ഏണസ്റ്റസ് ഗുല്‍ബിസിനോടാണ് (7-6, 6-2) ഗുണേശ്വരന്‍ യോഗ്യത റൗണ്ടില്‍ തോറ്റത്. 
പ്രധാന റൗണ്ടിലേക്ക് യോഗ്യത നേടിയിരുന്ന ആതിഥേയരുടെ അലെക്‌സ് ഡി മിനൗര്‍, പോളണ്ടിന്റെ കാമില്‍ മായചര്‍സക് എന്നിവര്‍ പരിക്ക് കാരണം പിന്‍മാറി. ഇതിന് പുറമെ ചിലിയുടെ നിക്കോളസ് ജാരി ഫില്ലോലിന് സസ്‌പെന്‍ഷനും ലഭിച്ചു. ഇതോടെയാണ് പ്രജ്‌നേഷിന് യോഗ്യത കിട്ടിയത്. ആദ്യ റൗണ്ടില്‍ ജപ്പാന്റെ ടാറ്റ്‌സുമ ഇറ്റോയാണ് പ്രജ്‌നേഷിന് എതിരാളി.

Content Highlights: Prajnesh Gunneswaran enters Australian Open main draw