നോര്‍ത്ത് കരോലിന: യു.എസിലെ കാരി ചലഞ്ചര്‍ ടെന്നീസ് ടൂര്‍ണമെന്റിന്റെ രണ്ടാം റൗണ്ടില്‍ മുന്‍ ലോക എട്ടാം നമ്പര്‍ താരം ജാക്ക് സോക്കിനെതിരേ അട്ടിമറി ജയം നേടി ഇന്ത്യയുടെ പ്രജ്‌നേഷ് ഗുണേശ്വരന്‍. 

മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ ജാക്ക് സോക്കിനെ മറികടന്ന് പ്രജ്‌നേഷ് ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടറില്‍ കടന്നു. സ്‌കോര്‍: 6-7 (3), 6-2, 7-6 (5).

ആദ്യ സെറ്റ് കൈവിട്ട ശേഷം കടുത്ത പോരാട്ടത്തിനൊടുവിലായിരുന്നു പ്രജ്‌നേഷിന്റെ ജയം. മൂന്നു മണിക്കൂറോളം നീണ്ടതായിരുന്നു പ്രജ്‌നേഷ് - ജാക്ക് പോരാട്ടം.

ക്വാര്‍ട്ടറില്‍ ബ്രസീലിന്റെ തോമസ് ബെല്ലുച്ചിയാണ് പ്രജ്‌നേഷിന്റെ എതിരാളി. 

Content Highlights: Prajnesh beats former world No 8 Jack Sock in Cary Challenger quarters