പാരിസ്: ലോക രണ്ടാം നമ്പർ താരം സിമോണ ഹാലെപ് ഫ്രഞ്ച് ഓപ്പൺ ടെന്നീസിൽ നിന്ന് പുറത്ത്. നാലാം റൗണ്ടിൽ പോളണ്ടിന്റെ ഇഗ സ്വിയാറ്റെകിനോടാണ് സിമോണ പരാജയപ്പെട്ടത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു സിമോണയുടെ തോൽവി. സ്കോർ: 6-1,6-2.

ഇതോടെ പത്തൊമ്പതുകാരിയായ സ്വിയാറ്റെക് ആദ്യമായി ഒരു ഗ്രാൻസ്ലാം ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനലിലെത്തി. ആദ്യ പത്ത് റാങ്കിനുള്ളിലെ ഒരു താരത്തെ ആദ്യമായാണ് പത്തൊമ്പതുകാരി തോൽപ്പിക്കുന്നത്. ലോക റാങ്കിങ്ങിൽ 54-ാം സ്ഥാനത്താണ് സ്വിയാറ്റെക്.

അതേസമയം ഫ്രഞ്ച് ഓപ്പണിൽ ചരിത്രം കുറിച്ച് ടുണീഷ്യൻ താരം ഒൺസ് ജബിയർ പ്രീ ക്വാർട്ടറിലെത്തി. അവസാന 16-ൽ എത്തുന്ന ആദ്യ അറബ് വനിതയെന്ന റെക്കോഡാണ് ഒൺസ് സ്വന്തമാക്കിയത്. നാലാം റൗണ്ടിൽ അരീന സെബലെങ്കയെ പരാജയപ്പെടുത്തിയാണ് ടുണീഷ്യൻ താരത്തിന്റെ മുന്നേറ്റം. സ്കോർ: 7-6,2-6,6-3.

Content Highlights: Swiatek, Simona Halep, French Open Tennis