കരോളിന: ചാര്‍ളിസ്റ്റണ്‍ ഡബ്ല്യു.ടി.എ ടെന്നീസ് ടൂര്‍ണമെന്റില്‍ നിന്നും ലോക ഒന്നാം നമ്പര്‍ വനിതാതാരം ഓസ്‌ട്രേലിയയുടെ ആഷ്‌ലി ബാര്‍ട്ടി പുറത്തായി. ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ സ്‌പെയിനിന്റെ യുവതാരം പൗല ബഡോസയാണ് ബാര്‍ട്ടിയെ അട്ടിമറിച്ചത്. സ്‌കോര്‍: 6-4, 6-3

ലോക റാങ്കിങ്ങില്‍ 71-ാം സ്ഥാനത്തുള്ള പൗല നേരിട്ടുള്ള സെറ്റുകള്‍ക്കാണ് വിജയം സ്വന്തമാക്കിയത്. പൗലയുടെ കരിയറിലെ ഏറ്റവും വലിയ വിജയമാണിത്. ഏഴ് എയ്‌സുകളാണ് താരം മത്സരത്തില്‍ പായിച്ചത്.

മിയാമി ഓപ്പണ്‍ വിജയിച്ച് ചാര്‍ളിസ്റ്റണ്‍ ഓപ്പണില്‍ കളിക്കാനെത്തിയ ആഷ്‌ലി ബാര്‍ട്ടിയെ അനാസാസം നേരിട്ട പൗല അര്‍ഹിച്ച വിജയമാണ് സ്വന്തമാക്കിയത്. നിലവിലെ ടൂര്‍ണമെന്റ് ചാമ്പ്യനായിരുന്നു ബാര്‍ട്ടി. സെമി ഫൈനലില്‍ പൗല റഷ്യയുടെ വെറോണിക്ക കുഡെര്‍മെറ്റോവയെ നേരിടും. അമേരിക്കയുടെ സ്ലൊവാനി സ്റ്റീഫന്‍സിനെ കീഴടക്കിയാണ് വെറോണിക്ക അവസാന നാലിലെത്തിയത്. 

Content Highlights: Paula Badosa Stuns Ashleigh Barty In Charleston WTA Quarter-Finals