ന്യൂയോര്‍ക്ക്: മേജര്‍ ടൂര്‍ണമെന്റുകളില്‍ ഈ വര്‍ഷത്തെ തുടര്‍ച്ചയായ 25-ാം ജയത്തോടെ സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ച് യു.എസ് ഓപ്പണിന്റെ ക്വാര്‍ട്ടറില്‍. 

അമേരിക്കയുടെ ജെന്‍സണ്‍ ബ്രൂക്ക്‌സ്‌ബൈക്കെതിരേ നാലു സെറ്റുകള്‍ നീണ്ടുനിന്ന പോരാട്ടത്തിനൊടുവിലായിരുന്നു ജോക്കോയുടെ വിജയം. ആദ്യ സെറ്റ് നഷ്ടപ്പെട്ട ശേഷം തകര്‍പ്പന്‍ തിരിച്ചുവരവാണ് താരം നടത്തിയത്. സ്‌കോര്‍: 1-6, 6-3, 6-2, 6-2.

ജെന്‍സണ്‍ ബ്രൂക്ക്‌സ്‌ബൈയുടെ തോല്‍വിയോടെ യു.എസ് ഓപ്പണില്‍ നിന്ന് അവസാന അമേരിക്കന്‍ താരവും പുറത്തായി. 1880-ന് ശേഷം ഇതാദ്യമായാണ് ഒരു പ്രധാന ടെന്നീസ് ടൂര്‍ണമെന്റില്‍ ആതിഥേയ രാജ്യത്തെ താരങ്ങളാരും തന്നെ ക്വാര്‍ട്ടര്‍ ഫൈനലിലെത്താതിരിക്കുന്നത്. 

ഇറ്റലിയുടെ മത്തിയോ ബെരെറ്റിനിയാണ് ക്വാര്‍ട്ടറില്‍ ജോക്കോവിച്ചിന്റെ എതിരാളി.

Content Highlights: Novak Djokovic moves into US Open 2021 quarter-finals