മെല്‍ബണ്‍: പ്രായം മറന്ന് പൊരുതിയ സെറീന വില്ല്യംസിനെ കീഴ്‌പ്പെടുത്തി നവോമി ഒസാക്ക ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ പ്രവേശിച്ചു. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു നവോമിയുടെ ജയം. സ്‌കോര്‍: 6-3, 6-4

ഇരുപത്തിനാല് ഗ്രാന്‍സ്ലാം കിരീടങ്ങള്‍ എന്ന സെറീനയുടെ സ്വപ്‌നമാണ് റോഡ് ലവര്‍ അരീനയില്‍ നവോമിക്ക് മുന്നില്‍ പൊലിഞ്ഞത്. മെല്‍ബണിലെ അഞ്ച് ദിവസത്തെ ലോക്ഡൗണ്‍ പിന്‍വലിച്ചതിനുശേഷം ആദ്യമായി എത്തിയ ആയിരക്കണക്കിന് കാണികള്‍ക്ക് മുന്നിലായിരുന്നു 2018 യു. എസ്. ഓപ്പണ്‍ ഫൈനലിന്റെ തനിയാവര്‍ത്തനം പോലുള്ള മത്സരം നടന്നത്.

 ഫൈനലില്‍ അമേരിക്കയുടെ ജെന്നിഫര്‍ ബ്രാഡിയോ ചെക്ക് റിപ്പബ്ലിക്കിന്റെ കരോലിന മുചോവയോ ആയിരിക്കും നാലാം ഗ്രാന്‍സ്ലാം കിരീടം ലക്ഷ്യമിടുന്ന നവോമിയുടെ എതിരാളി.

Content Highlights: Naomi Osaka defeats Serena Williams storms into Australian Open Tennis final Grand Slam