ലണ്ടന്‍: സൂപ്പര്‍ താരങ്ങളായ റാഫേല്‍ നദാലും നവോമി ഒസാക്കയും വിംബിൾഡൺ ടെന്നിസ് കളിക്കില്ല. കൂട്ടുകാരോടും കുടുംബാഗങ്ങളോടും  ഒപ്പം കൂടുതല്‍ സമയം ചെലവഴിക്കാനും ടോക്യോ ഒളിമ്പിക്‌സിനായി  തയ്യാറെടുപ്പുകള്‍ നടത്താനുമാണ് പിന്മാറുന്നതെന്ന് ഒസാക്കയുടെ ഏജന്റ് വ്യക്തമാക്കി.

നേരത്തെ ഫ്രഞ്ച് ഓപ്പണിലെ ആദ്യ റൗണ്ട് മത്സരത്തിന് ശേഷം ഒസാക്ക പിന്മാറിയിരുന്നു. മത്സരശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കാനാകില്ലെന്നും അത് മാനസിക ആരോഗ്യത്തെ ബാധിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി ആയിരുന്നു പിന്മാറ്റം. ഇതു ഏറെ ചര്‍ച്ചയാകുകയും ചെയ്തു.

അതേസമയം നദാല്‍ വിംബിൾഡണൊപ്പം ടോക്യോ ഒളിമ്പിക്‌സില്‍ നിന്നും പിന്മാറി. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് നദാല്‍ തീരുമാനാം ആരാധകരുമായി പങ്കു വെച്ചത്. ശാരീരികാവസ്ഥ മാനിച്ചും തന്റെ ടീമുമായി ചര്‍ച്ച ചെയ്തുമാണ് തീരുമാനം എടുത്തതെന്ന് നദാല്‍ വ്യക്തമാക്കി.

കഴിഞ്ഞ ഫ്രഞ്ച് ഓപ്പണ്‍ സെമി ഫൈനലില്‍ നദാല്‍, നൊവാക് ദ്യോക്കോവിച്ചിനോട് തോറ്റു പുറത്തായിരുന്നു. പ്രായം കൂടുന്നതും മനസ് വിചാരിക്കുന്ന രീതിയില്‍ ശരീരം വഴങ്ങാത്തതുമാണ് നദാലിനെ ഇങ്ങനെ ഒരു തീരുമാനത്തിലേക്ക് എത്തിച്ചത്.

Content Highlights: Naomi Osaka and Rafael Nad  pulls out of Wimbledon 2021 Olympics