ലണ്ടന്‍: പോളണ്ടിന്റെ ഹുബര്‍ട്ട് ഹുര്‍കാച്ചിനെ തകര്‍ത്ത് വിംബിള്‍ഡണ്‍ ഫൈനലിലെത്തുന്ന ആദ്യ ഇറ്റാലിയന്‍ താരമെന്ന നേട്ടം സ്വന്തമാക്കി മത്തിയോ ബെരാറ്റിനി.

സെന്റര്‍ കോര്‍ട്ടില്‍ വെള്ളിയാഴ്ച നടന്ന സെമിയില്‍ 6-3, 6-0, 6-7 (3), 6-4 എന്ന സ്‌കോറിനായിരുന്നു ലോക ഒമ്പതാം നമ്പര്‍ താരം ബെരാറ്റിനിയുടെ ജയം. താരത്തിന്റെ ആദ്യ ഗ്രാന്‍ഡ്സ്ലാം ഫൈനലാണിത്. 

ക്വാര്‍ട്ടറില്‍ സ്വിസ് ഇതിഹാസതാരം റോജര്‍ ഫെഡററെ തകര്‍ത്തെത്തിയ ഹുബര്‍ട്ട് ഹുര്‍കാച്ചിന് ബെരാറ്റിനിക്കെതിരേ മൂന്നാമത്തെയും നാലാമത്തെയും സെറ്റില്‍ മാത്രമാണ് മികച്ച പോരാട്ടം പുറത്തെടുക്കാനായത്. 

രണ്ടാം സെമിയില്‍ സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ച് പത്താം സീഡായ കാനഡയുടെ ഡെന്നിസ് ഷാപ്പലോവ് മത്സര വിജയിയെ ഫൈനലില്‍ ബെരാറ്റിനി നേരിടും.

Content Highlights: Matteo Berrettini first Italian ever to reach the singles final at Wimbledon