മുംബൈ: ടെന്നീസില്‍ നിന്ന് വിരമിക്കും മുമ്പ് ലിയാണ്ടര്‍ പേസിന് ഒരാഗ്രഹം കൂടിയുണ്ട്. സെറീന വില്ല്യംസിന്റെ മകള്‍ക്കൊപ്പം മിക്‌സഡ് ഡബിള്‍സ് കളിക്കണം. പക്ഷേ അതിന് 2040 വരെ കാത്തിരിക്കേണ്ടി വരുമെന്ന് മാത്രം.
സെറീന വില്ല്യംസ് മകള്‍ അലക്‌സിസ് ഒളിമ്പ്യയോടൊപ്പമുള്ള ഒരു സെല്‍ഫി ട്വീറ്റ് ചെയ്തിരുന്നു. ഈ ചിത്രം പങ്കുവെച്ചാണ് പേസ് തന്റെ ആഗ്രഹം വെളിപ്പെടുത്തിയത്. പക്ഷേ പേസ് ഇത് പറഞ്ഞത് തമാശയായിട്ടാണെന്ന് മാത്രം. 2017 സെപ്തംബര്‍ ഒന്നിനാണ് സെറീന വില്ല്യംസിനും അലെക്‌സിസ് ഒഹാനിയനും പെണ്‍കുഞ്ഞ് പിറന്നത്.
ഡേവിസ് കപ്പ് ടെന്നീസില്‍ ഏറ്റവുമധികം ഡബിള്‍സ് വിജയങ്ങളെന്ന റെക്കോഡ് നേട്ടം കഴിഞ്ഞ മാസം പേസ് സ്വന്തമാക്കിയിരുന്നു. ചെനീസ് സഖ്യം മോ കസിന്‍ സോംഗ്- സെ ഴാംഗ് സഖ്യത്തെ ബൊപ്പണ്ണയ്‌ക്കൊപ്പം തോല്‍പ്പിച്ചാണ് പേസ് റെക്കോഡ് സൃഷ്ടിച്ചത്. 1990ല്‍ സീഷന്‍ അലിക്കൊപ്പം ഡേവിസ് കപ്പില്‍ അരങ്ങേറ്റം കുറിച്ച പേസ് നീണ്ട 28 വര്‍ഷമായി കളിക്കളത്തിലുണ്ട്. സീഷന്‍ അലിയാണ് ഇപ്പോള്‍ പേസിന്റെ പരിശീലകന്‍.
Hey Mama @serenawilliams I am looking for a mixed doubles partner for @Wimbledon in 2040...Reckon little Alexis will be ready to carry me to another title? 🏆🎾😉 https://t.co/rOHouImcsT
— Leander Paes (@Leander) 5 May 2018
Content Highlights: Leander Paes wants Serena Williams' daughter Alexis to be his doubles partner in Wimbledon 2040