ടിയാന്‍ജിന്‍: ഡേവിസ് കപ്പ് ടെന്നീസിലെ ഇതിഹാസമായി ലിയാണ്ടര്‍ പേസ്. ഡേവിസ് കപ്പില്‍ ഡബിള്‍സില്‍ ഏറ്റവും അധികം വിജയം നേടിയ ടെന്നീസ് താരമെന്ന് റെക്കോഡാണ് പെയ്‌സ് കരസ്ഥമാക്കിയത്. 43 വിജയങ്ങളാണ് ലിയാണ്ടറിന്റെ പോക്കറ്റിലുള്ളത്. ഇതില്‍ പാതിയും മഹേഷ് ഭൂപതിക്കൊപ്പമായിരുന്നു. ടെന്നീസിലെ ഏറ്റവും മികച്ച ജോടിയായിരുന്നു പേസ്-ഭൂപതി സഖ്യം. 24 മത്സരങ്ങളില്‍ തുടര്‍ച്ചയായി ഈ സഖ്യം വിജയം നേടി. കടുത്ത അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നാണ് പേസ്-ഭൂപതി സഖ്യം പിരിയുന്നത്.
ചൈനീസ് സഖ്യം മോ ക്‌സിന്‍ ഗോംഹ്- സെഴാങ്ങ് സഖ്യത്തിനെയാണ് പേസും രോഹന്‍ ബൊപ്പണ്ണയും ചേര്‍ന്ന് പരാജയപ്പെടുത്തിയത്. സ്‌കോര്‍ 5-7 7-6 (5) 7-6(3).
പേസിനൊപ്പം കളിക്കാന്‍ തയ്യാറല്ലെന്നായിരുന്നു തുടക്കത്തില്‍ ബൊപ്പണ്ണയുടെ നിലപാട്. എന്നാല്‍ ടെന്നീസ് അസോസിയേഷന്‍ കര്‍ശന നിര്‍ദ്ദേശത്തിന് വഴങ്ങി ബൊപ്പണ്ണ കളിക്കളത്തില്‍ ഇറങ്ങി. ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ ചൈനയ്ക്ക് മുന്‍പില്‍ ഇന്ത്യയുടെ കാലിടറിയിരുന്നു. വെള്ളിയാഴ്ച നടന്ന മത്സരത്തില്‍ ചൈനീസ് ഡബിള്‍സ് സഖ്യത്തോട് ഇന്ത്യ പരാജയപ്പെട്ടിരുന്നു. പേസിന്റെ വിജയം ഇന്ത്യയെ ചൈനയ്‌ക്കൊപ്പം എത്തിച്ചു (2-2)
1990 ല്‍ സീഷന്‍ അലിക്കൊപ്പമാണ് പോസ് ഡേവിസ് കപ്പില്‍ അരങ്ങേറ്റം കുറിച്ചത്. ഇന്ന് സീഷര്‍ അലി പേസിന്റെ പരിശീലകനാണ്. 28 വര്‍ഷങ്ങളായി പേസ് കളിക്കളത്തിലുണ്ട്.