ലണ്ടന്‍: വിംബിള്‍ഡണ്‍ മിക്‌സഡ് ഡബിള്‍സ് മത്സരത്തില്‍ നിന്ന് നിലവിലെ ചാമ്പ്യന്‍മാരായ ലിയാണ്ടര്‍ പേസ്- മാര്‍ട്ടീന ഹിംഗിസ് സഖ്യം മൂന്നാം റൗണ്ടില്‍ പുറത്തായി. ഹീതര്‍ വാട്ട്‌സണ്‍-ഹെന്റി കോണ്‍ട്ടേന്‍ സഖ്യമാണ് ഇന്തോ-സ്വിസ് സഖ്യത്തെ പരാജയപ്പെടുത്തിയത്. സ്‌കോര്‍ 3-6, 6-3, 6-2.

കഴിഞ്ഞമാസം നടന്ന ഫ്രഞ്ച് ഓപ്പണില്‍ പേസ്- ഹിംഗിസ് സഖ്യം കിരീടം നേടിയിരുന്നു. ഇതുകൂടാതെ 2015ലെ യു.എസ് ഓപ്പണ്‍, ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വിജയികളും ഇവരായിരുന്നു. 

വനിതാ ഡബിള്‍സില്‍ നിലവിലെ ജേതാക്കളായ സാനിയ മിര്‍സയും  മാര്‍ട്ടിന ഹിംഗിസും ഇന്നലെ മത്സരത്തില്‍ നിന്ന് പുറത്തായിരുന്നു. ക്വാര്‍ട്ടറില്‍ ഹംഗറിയുടെ ടിമിയേ ബാബോസ്‌ - യാറാസ്ലാവ സഖ്യത്തോട് നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഇവര്‍ പരാജയപ്പെട്ടത്.