ചാര്‍ളിസ്റ്റണ്‍: ചാല്‍ളിസ്റ്റണ്‍ ഡബ്ല്യു.ടി.എ ടെന്നീസ് ടൂര്‍ണമെന്റില്‍ റഷ്യയുടെ വെറോണിക കുഡെര്‍മെറ്റോവയ്ക്ക് കിരീടം. ഫൈനലില്‍ ഡാങ്ക കോവിനിച്ചിനെ കീഴടക്കിയാണ് താരം കിരീടം ചൂടിയത്. സ്‌കോര്‍: 6-4, 6-2

ലോക റാങ്കിങ്ങില്‍ 38-ാം സ്ഥാനത്തുള്ള കുഡെര്‍മെറ്റോവ നേരിട്ടുകള്‍ക്കുള്ള സെറ്റുകള്‍ക്ക് വിജയം സ്വന്തമാക്കി. താരത്തിന്റെ ആദ്യ ഡബ്ല്യു.ടി.എ കിരീടമാണിത്. 

ഈ ടൂര്‍ണമെന്റില്‍ ഒരു സെറ്റില്‍ പോലും തോല്‍വി വഴങ്ങാതെയാണ് കുഡെര്‍മെറ്റോവ കിരീടം നേടിയത്. ഈയിടെ അവസാനിച്ച അബുദാബി ഓപ്പണില്‍ താരം ഫൈനലിലെത്തിയിരുന്നെങ്കിലും ആര്യന സബലെങ്കയോട് പരാജയപ്പെട്ടു.

Content Highlights: Kudermetova charges to first career title in Charleston