മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ നിന്നും മുന്‍ ലോക ഒന്നാം നമ്പര്‍ താരമായ കരോലിന പ്ലിസ്‌കോവ പുറത്തായി. മൂന്നാം റൗണ്ടില്‍ കരോലിന മുച്ചോവയോട് തോറ്റാണ് പ്ലിസ്‌കോവ പുറത്തായത്. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് തോല്‍വി. സ്‌കോര്‍: 7-5, 7-5.

മത്സരത്തില്‍ തോറ്റതിന്റെ നിരാശയില്‍ പ്ലിസ്‌കോവ തന്റെ റാക്കറ്റ് കോര്‍ട്ടില്‍ വെച്ച് അടിച്ചുപൊട്ടിച്ചു. നിലവില്‍ ലോക ആറാം നമ്പര്‍ താരമാണ് പ്ലിസ്‌കോവ. ഒന്നാം നമ്പര്‍ താരമായിരുന്നിട്ടും താരത്തിന് ഇതുവരെ ഒരു ഗ്രാന്‍ഡ്സ്ലാം കിരീടം പോലും നേടാനായിട്ടില്ല.

2017 ജൂലായ് മാസത്തിലാണ് പ്ലിസ്‌കോവ ആദ്യമായി ലോക ഒന്നാം നമ്പര്‍ താരമായത്. പ്ലിസ്‌കോവയെ കീഴടക്കിയ മുച്ചോവ അടുത്ത റൗണ്ടില്‍ എലിസെ മെര്‍ട്ടെന്‍സിനെ നേരിടും. 

Content Highlights: Karolina Pliskova Knocked Out After Losing To Karolina Muchova in Australian Open