കൊല്‍ക്കത്ത: ഇന്ത്യന്‍ ടെന്നീസ് ഇതിഹാസം അക്തര്‍ അലി (83) അന്തരിച്ചു. വിവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടിയിരുന്ന അദ്ദേഹത്തിന് അടുത്തിടെ കാന്‍സര്‍ സ്ഥിരീകരിച്ചിരുന്നു.

മറവി രോഗവും പാര്‍ക്കിന്‍സണും അദ്ദേഹത്തെ അലട്ടിയിരുന്നു.

ഡേവിസ് കപ്പില്‍ ഇന്ത്യന്‍ പരിശീലകനായിരുന്ന അദ്ദേഹം നിലവിലെ ഇന്ത്യന്‍ ഡേവിസ് കപ്പ് കോച്ച് സീഷാന്‍ അലിയുടെ പിതാവാണ്. 

ഇന്ത്യന്‍ താരങ്ങളായിരുന്ന ലിയാണ്ടര്‍ പേസ്, വിജയ് അമൃതരാജ്, രമേശ് കൃഷ്ണന്‍, സാനിയ മിര്‍സ എന്നിവരുടെ കരിയറില്‍ നിര്‍ണായക സാന്നിധ്യമായിരുന്നു അക്തര്‍ അലി. 

1958-നും 1964-നും ഇടയില്‍ എട്ട് ഡേവിസ് കപ്പുകളില്‍ കളിച്ച അദ്ദേഹം ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനും പരിശീലകനുമായിട്ടുണ്ട്.

Content Highlights: Indian Tennis legend Akhtar Ali passes away