ലണ്ടന്‍: 2021-ലെ ജൂനിയര്‍ വിംബിള്‍ഡണ്‍ കിരീടം ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ താരം സമീര്‍ ബാനര്‍ജിക്ക്. 

ഞായറാഴ്ച നടന്ന ഫൈനലില്‍ അമേരിക്കന്‍ താരം തന്നെയായ വിക്ടര്‍ ലിലോവിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് സമീറിന്റെ കിരീട നേട്ടം. സ്‌കോര്‍: 7-5, 6-3.

കഴിഞ്ഞ ആറു വര്‍ഷത്തിനിടെ ജൂനിയര്‍ വിംബിള്‍ഡണ്‍ ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടുന്ന ആദ്യ അമേരിക്കന്‍ താരമാണ് സമീര്‍. 2015-ല്‍ കിരീടം നേടിയ റെയ്ല്ലി ഒപെല്‍ക്കയാണ് സമീറിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയ അമേരിക്കന്‍ താരം. 

ഈ കിരീടം നേടുന്ന 12-ാമത്തെ അമേരിക്കന്‍ താരമാണ് ന്യൂ ജേഴ്‌സി സ്വദേശിയായ സമീര്‍.

Content Highlights: Indian American Samir Banerjee wins junior Wimbledon title