ബെര്‍ലിന്‍: ലോക ഏഴാം നമ്പര്‍ ടെന്നീസ് താരം ജര്‍മനിയുടെ അലക്‌സാണ്ടര്‍ സ്വെരേവ് ഡേവിഡ് ഫെററുടെ കീഴിലുള്ള പരിശീലനം മതിയാക്കുന്നു. സമൂഹമാധ്യമങ്ങളിലൂടെ സ്വെരേവ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
മുന്‍ ലോക മൂന്നാം നമ്പര്‍ താരമായിരുന്ന ഡേവിഡ് ഫെററുടെ പരിശീലനമികവിലാണ് സ്വെരേവ് ലോകോത്തരതാരമായി വളര്‍ന്നത്. പുതിയ സീസണില്‍ താരം മറ്റൊരു പരിശീലകനെ തേടുകയാണ്. ഫെബ്രുവരി 8 ന് ആരംഭിക്കുന്ന ഓസ്‌ട്രേലിയന്‍ ഓപ്പണിന് മുന്‍പായി പുതിയ കോച്ചിനെ കണ്ടെത്തുമെന്ന് സ്വെരേവ് വ്യക്തമാക്കി.
'ഡേവിഡ് ഫെററോടുള്ള നന്ദി ഈ അവസരത്തില്‍ ഞാന്‍ അറിയിക്കുന്നു. അദ്ദേഹം എന്റെ കരിയറില്‍ മികച്ച നേട്ടങ്ങള്‍ നേടിത്തന്നിട്ടുണ്ട്. അദ്ദേഹത്തിന് ഇനിയുള്ള ജീവിത്തില്‍ എല്ലാവിധ ഉയര്‍ച്ചകളും ഉണ്ടാകട്ടെ. ഞങ്ങള്‍ക്കിടയില്‍ യാതൊരു വിധ പ്രശ്‌നവുമില്ല. ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി തന്നെ തുടരും' - സ്വെരേവ് വ്യക്തമാക്കി.
Content Highlights: German Zverev splits with coach Ferrer ahead of new season