പാരിസ്: മുൻ ചാമ്പ്യൻ യെലീന ഒസ്റ്റപെങ്കോ ഫ്രഞ്ച് ഓപ്പൺ ടെന്നീസ് മൂന്നാം റൗണ്ടിൽ. രണ്ടാം സീഡ് കരോളിന പ്ലിസ്കോവയെ അട്ടിമറിച്ചാണ് ഒസ്റ്റപെങ്കോ മൂന്നാ റൗണ്ടിലെത്തിയത്. നേരിട്ടുള്ള സെറ്റുകളിലായിരുന്നു ഒസ്റ്റപെങ്കോയുടെ വിജയം. സ്കോർ: 6-4,6-2.

2017-ൽ അൺസീഡ് താരമായി എത്തി ഫ്രഞ്ച് ഓപ്പൺ കിരീടം നേടിയ താരമാണ് ലാത്വിയയിൽ നിന്നുള്ള ഒസ്റ്റപെങ്കോ. ഒസ്റ്റപെങ്കോ 27 വിന്നറുകളുമായി കളം നിറഞ്ഞു. ആദ്യ സെറ്റിൽ മൂന്നു തവണ പ്ലിസ്കോവയുടെ സെർവ് ബ്രേക്ക് ചെയ്ത 23-കാരി രണ്ടാം സെറ്റിൽ രണ്ടു തവണ പ്ലിസ്കോവയുടെ സെർവ് ബ്രേക്ക് ചെയ്തു. അതേസമയം പ്ലിസ്കോവ മത്സരത്തിൽ 25 അൺഫോഴ്സ് എറേഴ്സ് ആണ് വരുത്തിയത്.

അതേസമയം പുരുഷ സിംഗിൾസിൽ ഒന്നാം സീഡ് നൊവാക് ദ്യോക്കോവിച്ച് മൂന്നാം റൗണ്ടിലെത്തി. റിക്കാർഡാസ് ബെരാങ്കിസിനെയാണ് ദ്യോക്കോവിച്ച് പരാജയപ്പെടുത്തിയത്. നേരിട്ടുള്ള സെറ്റുകളിൽ സെർബിയൻ താരം വിജയം രണ്ടു. സ്കോർ: 6-1,6-2,6-2.

Content Highlights: French Open Tennis Former champion Ostapenko sends second seed Pliskova out